ഗോള്‍ഡ് മെഡല്‍ നേടിയ കേരള വടംവലി ടീമില്‍ വാളാട് സ്വദേശിനിയും
ചെന്നൈയില്‍ നടന്ന 36-ാമത് ദേശീയ സീനിയര്‍ വടംവലിയില്‍ ഗോള്‍ഡ് മെഡല്‍ നേടിയ കേരള ടീമില്‍ വയനാട്ടില്‍ നിന്നും അംഗമായി ആര്യ നന്ദയും. 2022 ദേശീയ സീനിയര്‍ വടംവലി ഗോള്‍ഡ് മെഡല്‍, 2023 ദേശീയ സീനിയര്‍ ഫെഡറേഷന്‍ കപ്പ് ഗോള്‍ഡ് മെഡല്‍, ഓള്‍ ഇന്ത്യ യൂണിവേഴ്സിറ്റി ഇന്റര്‍കോളേജ് മീറ്റ് വെങ്കലം എന്നീ മെഡലുകളും കരസ്ഥമാക്കിയിട്ടുണ്ട്. വാളാട് തെക്കേപ്പുറം സന്തോഷ്, ജിഷ ദമ്പതികളുടെ മകളായ ആരൃനന്ദ ഇപ്പോള്‍ അങ്കമാലി മോണിങ് സ്റ്റാര്‍ ഹോം സയന്‍സ് കോളേജ് വിദ്യാര്‍ത്ഥിയാണ്. ജിഎച്എസ്എസ് വാളാട് പി റ്റി അധ്യാപകനായ മനോജ് മാസ്റ്ററുടെ ശിഷ്യകൂടിയാണ് ആര്യനന്ദ.