പ്രകൃതിക്ഷോഭം: കൃഷി മേഖലയില്‍ ഭീമമായ നഷ്ടം
ജില്ലയില്‍ 8513 കര്‍ഷകരുടെ കൃഷികള്‍ നശിച്ച വകയില്‍ നഷ്ടം 59 കോടി 14 ലക്ഷം രൂപയാണ്. ഏറ്റവും കൂടുതല്‍ കൃഷി നശിച്ചത് തവിഞ്ഞാലില്‍. ഒന്നര കോടി രൂപയുടെ കൃഷിയാണ് നശിച്ചത്.ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കണക്കാണ് കൃഷി വകുപ്പ് പ്രാഥമികമായി കണക്കാക്കിയിട്ടുള്ളത്. വാഴ, മരച്ചീനി, കവുങ്ങ് ,ഇഞ്ചി,റബ്ബര്‍,ഏലം തുടങ്ങിയ കൃഷികളാണ് നശിച്ചിട്ടുള്ളത്. തവിഞ്ഞാലില്‍ 200 ഹെക്ടര്‍ സ്ഥലത്തെ കൃഷികളാണ് നശിച്ചിട്ടുള്ളത്.