ശക്തമായ മഴയില്‍ പുഴ കരകവിഞ്ഞതോടെ വയലുകളില്‍ വെള്ളംകയറി. നമ്പികൊല്ലി പുഴ കരകവിഞ്ഞാണ് ചിറ്റൂര്‍ വയല്‍മേഖലയില്‍ വെള്ളംകയറിയത്. ഇതോടെ വിത്തെറിഞ്ഞ വയലുകളും വെള്ളത്തിനടിയിലായ അവസ്ഥയിലാണ്.കഴിഞ്ഞദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയിലാണ് നമ്പികൊല്ലി പുഴ കരകവിഞ്ഞതും സമീപത്തെ വയലുകളില്‍ വെള്ളംകയറിയതും. പുഴയോടെ ചേര്‍ന്നുള്ള ചിറ്റൂര്‍ വയല്‍മേഖലയില്‍ ഇപ്പോഴും വെള്ളം കയറികിടക്കുകയാണ്.
ഇതോടെ വിത്തെറിഞ്ഞ വയലുകളടക്കം വെളളത്തിലായ അവസ്ഥയാണ്. ഇത് രണ്ടാംതവണയാണ് ഇവിടെ വെള്ളംകയറുന്നത്. വെള്ളംകയറിയ വലുകളില്‍ വിത്തിറക്കാന്‍ കഴിയാതെയും കര്‍ഷകര്‍ ദുരിതത്തിലാണ്. വിതച്ച നെല്‍വിത്തുകള്‍ വെള്ളപ്പാച്ചിലില്‍ കുത്തിയൊലിച്ചുപോകുകയും പകരം വീണ്ടും കര്‍ഷകര്‍ക്ക് വിത്തിറക്കേണ്ട അവസ്ഥയുമാണുളളത്. കഴിഞ്ഞവര്‍ഷം 9തവണയാണ് ഈ ഭാഗത്ത് വെള്ളം കയറിയതെന്ന് കര്‍ഷകര്‍ പറയുന്നു. വയലുകളിലേക്ക് വെള്ളംകയറുന്ന ഭാഗങ്ങളില്‍ പുഴയോരത്ത് മണ്ണിട്ട് ഉയര്‍ത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം.