കേണിച്ചിറ എടക്കാട് പ്രദേശത്ത് ഒറ്റയാന്‍ നാശം വിതക്കുന്നു .
സന്ധ്യ മയങ്ങിയാല്‍ കാടിറങ്ങുന്ന കാട്ടുകൊമ്പന്‍ വനാതിര്‍ത്തിയിലെ കരിങ്കല്‍ ഭിത്തിയും വൈദ്യുതി വേലിയും തകര്‍ത്താണ് കൃഷിയിടങ്ങളിലേക്ക് എത്തുന്നത്.കേണിച്ചിറ നടവയല്‍ മെയിന്‍ റോഡ് മുറിച്ച് കടന്ന് പുളിയമ്പറ്റ, കല്ലുവെട്ടി പ്രദേശത്ത് വരെ എത്താന്‍ തുടങ്ങിയത് ജനങ്ങള്‍ക്ക് ഭീഷണിയായിട്ടുണ്ട് . കൃഷിയിടത്തില്‍ എത്തിയാല്‍ വാഴ കൃഷി മാത്രമാണ് കാട്ടു കൊമ്പന്‍ നശിപ്പിക്കുക.നാട്ടുകാര്‍ ഇവന് വാഴകൊമ്പന്‍ എന്ന പേരും നല്‍കിയിട്ടുണ്ട്. കേളമംഗലം, അയനിമല വനത്തില്‍ നിന്നാണ് ആന നാട്ടിലേക്ക് ഇറങ്ങുന്നത്.
കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് മതിയായ നഷ്ട്ടപരിഹാരം നല്കണമെന്നും വനാതിര്‍ത്തിയില്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിന് നടപടികള്‍ ഉണ്ടാവണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം