എന്‍എസ്എസ് പൂതാടി മേഖല സമ്മേളനം

0

ബത്തേരി താലൂക്ക് നായര്‍ സര്‍വ്വീസ് സൊസൈറ്റി പൂതാടി മേഖല, വനിത സമാജ സ്വയം സഹായ സംഘ സമ്മേളനംഅരിമുള എയുപി സ്‌കൂളില്‍ സംഘടിപ്പിച്ചു.ബത്തേരി താലൂക്ക് എന്‍എസ്എസ് യൂണിയന്റെ പൂതാടി മേഖലയിലുള്ള കേണിച്ചിറ, പൂതാടി , വെള്ളൂര്‍ , നടവയല്‍, പാപ്ലശ്ശേരി , കരയോഗങ്ങളെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച സമ്മേളനം പനമരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ നിത്യ ബിജുകുമാര്‍ ഉദ്ഘാടനം ചെയ്തു.

സാമൂഹിക സുരക്ഷ പദ്ധതികള്‍ എന്ന വിഷയത്തില്‍ നബാര്‍ഡ് എ ജി എം ,വി ജിഷ, എം ജെ തോമസ്, ലഹരി വിമുക്ത കുടുംബം എന്ന വിഷയത്തില്‍ ഡോ: എ ഭവാനിയും ക്ലാസ്സെടുത്തു . ചടങ്ങില്‍ മുതിര്‍ന്ന യൂണിയന്‍ കമ്മിറ്റി അംഗങ്ങളെ ആദരിച്ചു.ജനറല്‍ കണ്‍വീനര്‍ ഐ ബി മൃണാളിനി , എന്‍ എസ് എസ് യൂണിയന്‍ ബത്തേരി താലൂക്ക് പ്രസിഡന്റ് കെ ജയപ്രകാശ്, ദിവ്യ ഹരീഷ് തുടങ്ങിയവര്‍ സംസാരിച്ചു .

 

Leave A Reply

Your email address will not be published.

error: Content is protected !!