കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് വയനാട് ജില്ലാ അസോസിയേഷന്റെ നേതൃത്വത്തില്‍ ബത്തേരി, വൈത്തിരി ലോക്കല്‍ അസോസിയേഷനുകളില്‍ നിര്‍മ്മിച്ച രണ്ട് സ്‌നേഹഭവനങ്ങളുടെ താക്കോല്‍ കൈമാറ്റം ഈമാസം 24ന് നടക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബത്തേരി അദ്ധ്യാപകഭവനില്‍ എംഎല്‍എ ഐസി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എംബി രാജേഷ് നിര്‍വഹിക്കും.കരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് സംസ്ഥാന സെക്രട്ടറി എന്‍ കെ പ്രഭാകരന്റെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ ബത്തേരി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ടി കെ രമേശ് മുഖ്യതിഥിയായിരിക്കും.
കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സിന്റെ വിഷന്‍ 2021-2026 ന്റെ ഭാഗമായി എല്ലാ സബ്ജില്ലകളിലും അര്‍ഹരായ ഓരോ വിദ്യാര്‍ത്ഥികള്‍ക്കും വീട് നിര്‍മ്മിച്ചു നല്‍കുന്നതിന്റെ ഭാഗമായി വയനാട് ജില്ലയിലെ ബത്തേരി, വൈത്തിരി ലോക്കല്‍ അസോസിയേഷനുകള്‍ ഗവ: വൊക്കേഷണല്‍ ഹായര്‍സെക്കണ്ടറി സ്‌കൂള്‍ അമ്പലവയല്‍, വയനാട് ഓര്‍ഫനേജ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുട്ടില്‍, ഉപജില്ലകളിലെ മറ്റു വിദ്യാലയങ്ങള്‍ പ്രദേശവാസികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഭവനങ്ങള്‍ പൂര്‍ത്തീകരിച്ചത്. ജനപ്രതിനിധികള്‍, വിദ്യാഭ്യാസ മേലധികാരികള്‍, സ്‌കൗട്ട്‌സ് & ഗൈഡ്‌സ് സംസ്ഥാന-ജില്ലാ നേതാക്കള്‍, പ്രാദേശിക ഭവനനിര്‍മാണകമ്മിറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് വയനാട് ജില്ലാ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.