പുറക്കാടി എസ്എന്‍ഡിപി ശാഖയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി നടന്നു വരുന്ന കര്‍ക്കടക വാവുബലി ചടങ്ങുകള്‍ക്കായി ക്ഷേത്രക്കടവില്‍ പുലര്‍ച്ചെ 4.30ഓടെ തന്നെ വലിയ തിരക്കായിരുന്നു.അശ്വിന്‍ ഗുരുപദം തൃശൂരിന്റെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍.ബലിതര്‍പ്പണത്തിന് എത്തിയവര്‍ക്ക് രജിസ്‌ട്രേഷനും അനുബന്ധ ചടങ്ങുകള്‍ക്കുമായി പ്രത്യേകം കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നു.ചടങ്ങ് കഴിഞ്ഞ് വരുന്നവര്‍ക്ക് ഭക്ഷണവും സംഘാടകര്‍ ഒരുക്കിയിരുന്നു.