പിതൃമോക്ഷം തേടി നരസി പുഴക്കരയില്‍ ആയിരങ്ങള്‍.

0

കോളേരി ശ്രീ നാരായണ ഷണ്‍മുഖ ക്ഷേത്രത്തില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തി.ആയിരകണക്കിന് ഭക്തജനങ്ങളാണ് പിതൃമോക്ഷം തേടി നരസി പുഴക്കരയില്‍ ബലിതര്‍പ്പണത്തിന് എത്തിയത്.പുലര്‍ച്ചെ 5:30 മുതല്‍ ക്ഷേത്രപരിസരവും ബലിയിടല്‍ ചടങ്ങ് നടക്കുന്ന നരസി പുഴക്കരയിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രത്തില്‍ ഒരുക്കിയിരിക്കുന്നത്.ക്ഷേത്രം തന്ത്രി ബബീഷ്,വിശ്വന്‍ ശാന്തി തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു.ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ് കെ.ജി സിബില്‍,സെക്രട്ടറി മോഹനന്‍ ഇടമനക്കുളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!