കെ.എസ്.ടി.എ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി

0

കേരള സ്‌കൂള്‍ ടീച്ചര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി കളക്ടറേറ്റിലേക്ക് ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുമുള്ള അധ്യാപകര്‍ മാര്‍ച്ച് നടത്തി. മൂന്നു ഉപജില്ലകളില്‍ നിന്നുമുള്ള അധ്യാപകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. കേന്ദ്ര കേരള സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക ,കേരള സര്‍ക്കാരിന്റെ ജനപക്ഷ ബദല്‍ നയങ്ങള്‍ക്ക് കരുത്ത് പകരുക, വിദ്യാഭ്യാസരംഗത്തെ വര്‍ഗീയവല്‍ക്കരണം അവസാനിപ്പിക്കുക തുടങ്ങി നാല്പതോളം ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.കേരള സഹകരണ ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.കെ. ശശീ.ന്ദ്രന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

കെ.എസ്.ടി.എ. ജില്ലാപ്രസിഡന്റ് കെ ടി വിനോദന്‍ അധ്യക്ഷത വഹിച്ചു . സെക്രട്ടറി വില്‍സണ്‍ തോമസ് ,സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ആര്‍ കെ ബിന്ദു , കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം വി എ ദേവകി, ഈ സതീഷ് ബാബു , ജില്ലാ ട്രഷറര്‍ ടി രാജന്‍ എന്നിവര്‍ സംസാരിച്ചു

 

Leave A Reply

Your email address will not be published.

error: Content is protected !!