വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷനു മുന്‍പില്‍ നടത്തിയ രാപ്പകല്‍ സമരം സമാപിച്ചു. എയ്ഡഡ് വിദ്യാലയങ്ങളിലെ എല്ലാ അധ്യാപക നിയമനങ്ങളും അംഗീകരിക്കുക ,പിഎസ്‌സി നിയമനങ്ങള്‍ വേഗത്തിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. രാപ്പകല്‍ സമരം കെ.പി.സി.സി. മെമ്പര്‍ കെ. ഇ വിനയന്‍ ഉദ്ഘാടനം ചെയ്തു.
.ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ അധ്യാപക നിയമനങ്ങള്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത് വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് കെ പി എസ് ടി എ കുറ്റപ്പെടുത്തി. എയ്ഡഡ് വിദ്യാലയങ്ങളിലെ ആയിരക്കണക്കിന് അധ്യാപകര്‍ വര്‍ഷങ്ങളായി ശമ്പളം ലഭിക്കാതെ ജോലി ചെയ്യുകയാണ്. നിയമന ഫയലുകള്‍ വിവിധ ഓഫീസുകളില്‍ കെട്ടിക്കിടക്കുകയാണ്. പി എസ് സി റാങ്ക് ലിസ്റ്റുകള്‍ നിലവിലുണ്ടായിട്ടും ഗവണ്‍മെന്റ് വിദ്യാലയങ്ങളില്‍ നിയമനങ്ങള്‍ സമയബന്ധിതമായി നടത്തപ്പെടുന്നില്ല .
രാപ്പകല്‍ സമരം കെ.പി. സി. സി. മെമ്പര്‍ കെ. ഇ വിനയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഷാജു ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. .സംസ്ഥാന സെക്രട്ടറി പി.എസ്. ഗീരീഷ് കുമാര്‍, ജില്ലാ സെക്രട്ടറി ടി എം അനൂപ്, എം അശോകന്‍ ,എം എം ഉലഹന്നാന്‍, ടി എന്‍ സജിന്‍, കെ ജി ജോണ്‍സണ്‍, എം പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.