സ്പ്ലാഷ് മഴ മഹോത്സവത്തിന് ഇന്ന് സമാപനം

0

ജൂലൈ അഞ്ചിന് ആരംഭിച്ച സ്പ്ലാഷ് മഴ മഹോത്സവം ഇന്ന് സമാപിക്കും. ഇന്ന് രാത്രി കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണ ഗൗഡര്‍ ഹാളില്‍ അനൂപ് ശങ്കറിന്റെ നേതൃത്വത്തില്‍ നടക്കുന്ന സംഗീത മഴയോടെയാണ് പരിപാടികള്‍ സമാപിക്കുന്നത്.വയനാട്ടില്‍ മഴക്കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് വയനാട് ടൂറിസം ഓര്‍ഗനൈസേഷനും വയനാട് ഡി.ടി.പി.സി.യും കേരള ടൂറിസവും ചേര്‍ന്ന് നടത്തുന്ന മഴ മഹോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് വര്‍ണ്ണാഭമായ പരിപാടികളാണ് സംഘാടകര്‍ ഒരുക്കിയിട്ടുള്ളത്.

ഇതു വരെ നടന്ന മഡ് ഫുട്‌ബോള്‍ താലുക്ക് തല മത്സരത്തിലും ജില്ലാ – സംസ്ഥാന തല മത്സരങ്ങളിലും മഡ് ഫുട്‌ബോളിന്റെ പ്രദര്‍ശന മത്സരത്തിലും ചെളിവയലില്‍ നടന്ന വാശിയേറിയ മഡ് വടം വലി മത്സരത്തിലും വലിയ പങ്കാളിത്തമാണ് ഉണ്ടായത്. 120 ടൂറിസം സംരംഭകരും 600 ഓളം ടൂര്‍ ഓപ്പറേറ്റര്‍മാരും പങ്കെടുത്ത് ബത്തേരിയില്‍ നടന്ന ബി ടു ബി മീറ്റ് അടുത്ത വര്‍ഷങ്ങളില്‍ വയനാടിന്റെ ടൂറിസം മേഖലക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. താഴെ തട്ടിലെ പ്രാദേശിക ജന പ്രതിനിധികള്‍ ചീഫ് സെക്രട്ടറി വരെയുള്ളവരും നല്‍കുന്ന പ്രോത്സാഹനത്തില്‍ വലിയൊരു വളര്‍ച്ചയാണ് വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ അടക്കമുള്ളവര്‍ കണക്കാക്കുന്നത്. 30- മുതല്‍ 40 ശതമാനം വരെ ആഭ്യന്തര വിനോദ സഞ്ചാരികള്‍ വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു.

പെരുന്തട്ടയില്‍ നടന്ന മൗണ്ടയ്ന്‍ ടെറയ്ന്‍ സൈക്ലിംഗിന് ശേഷം പൊതുജനങ്ങള്‍ക്കായി സ്പ്ലാഷിന്റെ ഭാഗമായി ഒരുക്കിയ രണ്ട് ദിവസത്തെ കലാസാംസ്‌കാരിക പരിപാടികള്‍ ഇന്നലെ തുടങ്ങി. കലാസന്ധ്യയുടെ ഉദ്ഘാടനം കലക്ടര്‍ ഡോ.രേണു രാജ് നിര്‍വ്വഹിച്ചു. സുധീപ് പലനാടിന്റെയും രേഷ്മയുടെയും രമ്യ നമ്പീശന്റെയും നേതൃത്വത്തില്‍ ആദ്യദിനം നടന്ന സംഗീത വിരുന്ന് കലാ പ്രേമികള്‍ക്ക് ആവേശമായി.

Leave A Reply

Your email address will not be published.

error: Content is protected !!