വിറക് ശേഖരിക്കാന്‍ പോയ ആള്‍ കൈത്തോട്ടില്‍ മരിച്ച നിലയില്‍

0

വീട്ടില്‍ നിന്ന് വിറക് ശേഖരിക്കാന്‍ പോയ ആളെ കൈത്തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേര്യ മുള്ളല്‍ മാവിലവീട് കോളനിയിലെ ചന്ദ്രന്‍ (56) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 3.30ഓടെയാണ് ചന്ദ്രനെ തോട്ടില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് ശേഷമാണ് വീട്ടില്‍ നിന്നിറങ്ങിയത്. ഈ സമയം ഭാര്യ തൊഴിലുറപ്പ് ജോലിക്ക് പോയിരുന്നു. വഴിയിലുള്ള ആഴവും വെള്ളവും കുറഞ്ഞ തോട്ടിലേക്ക് ചന്ദ്രന്‍ കാല്‍വഴുതി വീണതാണെന്ന് കരുതുന്നു. ഇദ്ദേഹത്തിന് അപസ്മാര രോഗവുമുണ്ട്. തലപ്പുഴ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതേദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വയനാട് ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അമ്മിണിയാണ് ചന്ദ്രന്റെ ഭാര്യ.

Leave A Reply

Your email address will not be published.

error: Content is protected !!