മഴയില്‍ റോഡരികിലെ മണ്ണിടിഞ്ഞത് ഭീഷണയായി മാറുന്നു

0

എടവക പഞ്ചായത്തിലെ ചാമാടി പൊയില്‍ – ചങ്ങാടക്കടവ് റോഡില്‍ പമ്പ് ഹൗസിന് സമീപത്തായാണ് മണ്ണിടിഞ്ഞ് പുഴയില്‍ പതിച്ചത്.നിത്യേന നിരവധി വാഹനങ്ങളും, കാല്‍നടയാത്രക്കാരും കടന്ന് പോകുന്ന റോഡ് കൂടിയാണിത്. പ്രളയത്തില്‍ തകര്‍ന്ന റോഡ് റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി രണ്ട് കോടിയിലധികം രൂപ ചിലവഴിച്ച് അടുത്തിടെയാണ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചത്. മഴ ശക്തമാകുന്നതോടെ കൂടുതല്‍ മണ്ണിടിയുന്നത് റോഡിന് വലിയ ഭീഷണിയായി മാറുമെന്ന് നാട്ടുകാര്‍ പറയുന്നു.പുഴയരികിലൂടെ കടന്ന് പോകുന്ന റോഡിന് ആവശ്യമായ സംരക്ഷണം ഉറപ്പ് വരുത്താതെയാണ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചതെന്നും ആരോപണമുയരുന്നുണ്ട്

Leave A Reply

Your email address will not be published.

error: Content is protected !!