പോക്കറ്റ് കാലിയാക്കി പച്ചക്കറി വില കുതിച്ചു ഉയരുന്നു

0

ഉപഭോക്താക്കളുടെ പോക്കറ്റ് കാലിയാക്കി പച്ചക്കറി വില കുതിച്ചു ഉയരുന്നു. തക്കാളി, പച്ചമുളക്, ക്യാരറ്റ്, വെളുത്തുള്ളി, പയര്‍ തുടങ്ങി ഇനങ്ങള്‍ക്കാണ് വില ഉയരുന്നത്. കാലാവസ്ഥവ്യതിയാനത്തെ തുടര്‍ന്നുള്ള ഉത്പാദന കുറവാണ് വിലയക്കയറ്റത്തിന് കാരണമായി വ്യാപാരികള്‍ ചൂണ്ടികാണിക്കുന്നത്. ഇനിയും വിലവര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും വ്യാപാരികള്‍.

കഴിഞ്ഞ ഒരുമാസമായി പച്ചക്കറികളുടെ വില പൊതുവിപണിയില്‍ കുതിച്ചുയരുന്ന കാഴ്ചയാണുള്ളത്. ഉപഭോക്താക്കളുടെ പോക്കറ്റ് കാലിയാക്കുന്ന തരത്തിലാണ് വില വര്‍ദ്ധനവ്. പ്രധാനമായും തക്കാളി, പച്ചമുളക്, ക്യാരറ്റ്, വെളുത്തുള്ളി, പയര്‍, ചെറിയുള്ളി എന്നീഇനങ്ങള്‍ക്കാണ് കാര്യമായി വിലവര്‍ദ്ധിച്ചിരിക്കുന്നത്. ഒരു മാസംമുമ്പ് നാല്‍പത് രൂപയുണ്ടായിരുന്ന തക്കാളിക്ക് 85 മുതല്‍ 90 രൂപവരെയാണ് നിലവിലെ വില, പച്ചമുളക നാല്‍പതില്‍ നിന്ന് 85ലേക്കും കുതിച്ചു. 60രൂപയില്‍ 80രൂപയായി ക്യാരറ്റിന്റെ വിലയും, വെളുത്തുള്ളി 110ല്‍ നിന്ന് 140ലേക്കും പയര്‍ 40ല്‍ നിന്ന് അമ്പതിലേക്കും, ചെറിയുള്ളി 60ല്‍ നിന്ന് 100ലേക്കും ഉയര്‍ന്നു. ഉത്പാദനകേന്ദ്രങ്ങളില്‍ ലഭ്യതകുറവാണ് പച്ചക്കറികള്‍ക്ക് വില വര്‍ദ്ധിക്കാന്‍ കാരണമായി കച്ചവടക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. പച്ചക്കറികള്‍ക്ക് പുറമെ പലവ്യഞ്ജനങ്ങള്‍ക്കും വില വര്‍ദ്ധിച്ചിട്ടുണ്ട്. സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം ഏറെ ബാധിക്കുന്നത് കൂലിപണിയെടുത്ത് കുടുംബംപുലര്‍ത്തുന്ന സാധാരണക്കാരെയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!