ആദിവാസി കോണ്‍ഗ്രസ്  കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി

0

കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ ആദിവാസി വിരുദ്ധ നിലപാടുകള്‍ക്കെതിരെ കേരള  ആദിവാസി കോണ്‍ഗ്രസ്  കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ചും ധര്‍ണ്ണയും.ആദിവാസി ഭൂ വിതരണം ,പട്ടികവര്‍ഗ്ഗ ഭവന പദ്ധതി, മറ്റ് ആനുകൂല്യങ്ങള്‍, പെന്‍ഷന്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ അനാസ്ഥയാണ് ഗോത്ര സമൂഹത്തോട് കാണിക്കുന്നതെന്ന് ആരോപിച്ചായിരുന്നു സമരം.ധര്‍ണ്ണ കെപിസിസി മെമ്പര്‍ കെഎല്‍ പൗലോസ് ഉദ്ഘാടനം ചെയ്തു .

നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ചിന് ശേഷം നടന്ന ധര്‍ണ്ണ കെ പി സി സി മെമ്പര്‍ കെ എല്‍ പൗലോസ് ഉദ്ഘാടനം ചെയ്തു .ആദിവാസി കോണ്‍ഗ്രസ്  ജില്ലാ പ്രസിഡണ്ട് വി അനന്തന്‍ അധ്യക്ഷത വഹിച്ചു  ,ഡി.സി.സി സെക്രട്ടറി എടക്കല്‍ മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. ബത്തേരി നിയോജക മണ്ഡലം പ്രസിഡണ്ട് കെ ആര്‍ ബാലന്‍,

സംസ്ഥാന സെക്രട്ടറി അച്ചപ്പന്‍   കുറ്റിയോട്ടില്‍, ജില്ലാ കമ്മിറ്റി അംഗം ഗിരിജാ കൃഷ്ണന്‍ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ  ഉഷ വിജയന്‍ , മീനാക്ഷി രാമന്‍, മാനന്തവാടി നിയോജക മണ്ഡലം പ്രസിഡണ്ട്  ടി.കെ. ഗോപി ,കല്‍പ്പറ്റ നിയോജകമണ്ഡലം പ്രസിഡണ്ട്  ഷീല, വി.ആര്‍.ബാലന്‍. എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!