എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
തരുവണയില്‍ 31 ഗ്രാം എംഡിഎംഎ യുമായി രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. കട്ടയാട് പരിയാരമുക്ക് സ്വദേശി വലിയപറമ്പത്ത് അബ്ദുല്‍ സലാം (33) കമ്പളക്കാട് സ്വദേശി കുടുക്കന്‍ വീട് ഷാനിര്‍(30) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി 11 മണിയോടെ തരുവണ കനറാ ബേങ്ക് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ നിര്‍ത്തിയിട്ടത് കണ്ട് നടത്തിയ പരിശോധനയിലാണ് പിറക് സീറ്റിനടിയില്‍ എംഡിഎംഎ കണ്ടെത്തിയത്.സലാം ഇതിന് മുമ്പ് മയക്കുമരുന്ന് കേസില്‍ പിടിയിലായി ബേംഗളൂരില്‍ ജയിലില്‍ കഴിഞ്ഞയാളാണ്. വെള്ളമുണ്ട പോലീസ് എസ് ഐ രാജീവ് കുമാര്‍, എസ് സി പി ഒ കെ അനൂപ്, സി പി ഒ മാരായ വിപിന്‍ദാസ്, മുഹമ്മദ് നിസാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്