വിവിധ കേസുകളില്‍ പ്രതിയായ റഫീഖിനെ നാടുകടത്തി
വിവിധ കേസുകളില്‍ പ്രതിയായ മാനന്തവാടി സ്വദേശിയെ ഒരു വര്‍ഷത്തേക്ക് വയനാട് ജില്ലയില്‍ പ്രവേശിക്കുന്നതിന് പോലീസ് വിലക്കേര്‍പ്പെടുത്തി. മാനന്തവാടി കല്ലിയോട്ട് ആലക്കല്‍ വീട്ടില്‍ റഫീഖ് (39)നെയാണ് കാപ്പ ചുമത്തി കണ്ണൂര്‍ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ നാടുകടത്താന്‍ ഉത്തരവിട്ടത്. 2020ല്‍ മണര്‍കാട് പോലീസ് സ്റ്റേഷനിലും, 2023ല്‍ കേണിച്ചിറ പോലീസ് സ്റ്റേഷനിലും കഞ്ചാവ് കേസില്‍ പ്രതിയാണ് റഫീഖ്. 2023ല്‍ ഇതു കൂടാതെ പിടിച്ചുപറി കേസിലും പ്രതിയായിട്ടുണ്ട്. റഫീഖിന്റെ ക്രിമിനല്‍ സ്വഭാവം മുന്‍ നിര്‍ത്തി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എംഎം അബ്ദുള്‍ കരീം ജില്ലാ പോലീസ് മേധാവിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിഐജി നടപടി സ്വീകരിച്ചത്.
ഇതോടെ റഫീഖിന് 2024 ജൂലൈ 06 വരെയുള്ള ഒരു വര്‍ഷം വയനാട് ജില്ലയില്‍ പ്രവേശിക്കാന്‍ കഴിയാതെ വന്നിരിക്കുകയാണ്. കൂടാതെ ഏത് സ്ഥലത്ത് താമസിച്ചാലും അതിനടുത്തെ പോലീസ് സ്റ്റേഷനില്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യേണ്ടതായും വരും.