പൂതാടി പഞ്ചായത്ത് ആസ്ഥാനമായ കേണിച്ചിറ പൂതാടി കവലയിലെ ബസ് സ്റ്റാന്‍ഡില്‍ ബസ്സുകള്‍ കയറാത്തത് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ക്ക് ദുരിതമാവുന്നു. അപൂര്‍വ്വം ചില ബസ്സുകള്‍ മാത്രമാണ് ഇപ്പോള്‍ ബസ് സ്റ്റാന്‍ഡില്‍ കയറുന്നത്.പനമരം റൂട്ടിലും പുല്‍പ്പള്ളി റൂട്ടിലും സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കാറില്ലെന്ന് യാത്രക്കാര്‍പറയുന്നു.ബസ് എവിടെ നിര്‍ത്തും എന്നറിയാതെ നെട്ടോട്ടമോടേണ്ട അവസ്ഥയാണ് യാത്രക്കാര്‍ക്ക്.ഡിവൈഎഫ്‌ഐ പൂതാടിമേഖലാ കമ്മിറ്റി കേണിച്ചിറ പോലീസിലും പഞ്ചായത്ത് ഭരണ സമിതിക്കും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. ബസ്സുകള്‍ സ്റ്റാന്‍ഡില്‍ കയറാന്‍ നടപടിയില്ലാത്ത പക്ഷം ജനകീയ പ്രക്ഷോഭം നടത്തുവാനാണ് നാട്ടുകാര്‍ തീരുമാനിച്ചിരിക്കുന്നത് .