അപകടഭീഷണിയായ മരം മുറിച്ചുമാറ്റി :നടപടി വയനാട് വിഷന്‍ വാര്‍ത്തയെ തുടര്‍ന്ന്
കേണിച്ചിറ – നടവയല്‍ പ്രധാന റൂട്ടില്‍ ഇന്‍ഫന്റ് ജീസസ് സ്‌കൂളിന് മുമ്പിലായി ഉണങ്ങി ദ്രവിച്ച് ഏത് നിമിഷവും റോഡിലേക്ക് നിലംപൊത്താറായ അവസ്ഥയില്‍ വിദ്യാര്‍ത്ഥികള്‍ക്കും വാഹന യാത്രക്കാര്‍ക്കും ഭീഷണിയായ വന്‍മരം ഒടുവില്‍ കിഫ്ബി മുറിച്ചുനീക്കി.വയനാട് വിഷന്‍ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.