കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് എംഡിഎംഎ കൊണ്ടുവന്ന രണ്ട് കേസുകളായി മൂന്ന് യുവാക്കള്‍ പോലീസ് പിടിയില്‍. മുത്തങ്ങ എയ്ഡ്‌പോസ്റ്റില്‍ വാഹനപരിശോധനയിലാണ് മൂവരും പിടിയിലായത്.മുട്ടില്‍ അഭയംവീട്ടില്‍ മിന്‍ഹാജ് ബാസിം (24)കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിന് സമീപം ചുള്ളിയോട്ട് വീട്ടില്‍ അഖില്‍ ( 27) തൃശ്ശൂര്‍ തൃക്കൂര്‍ കുര്യന്‍ വീട്ടില്‍ ലിന്റോ ( 34) എന്നിവരാണ് അറസ്റ്റിലായത്.മിന്‍ഹാജിന്റെ പക്കല്‍ നിന്നും 49.54 ഗ്രാം എംഡിഎംഎയും, അഖില്‍, ലിന്റോ എന്നിവരില്‍ നിന്നായി 10.45 ഗ്രാം എംഡിഎംഎ യുമാണ് പിടികൂടിയത്. ബത്തേരി പോലീസ് ഇന്‍സ്‌പെക്ടര്‍ എംഎ സന്തോഷ് കുമാര്‍, എസ്‌ഐമാരായ സി എം സാബു, കെ വി ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് മൂവരെയും പിടികൂടിയത്.