മണല്‍വയല്‍ ഇരുളം റോഡില്‍ യാത്ര ദുരിതം
പൂതാടി പഞ്ചായത്തിലെ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള മണല്‍വയല്‍ മുതല്‍ ഇരുളം വരെയുള്ള റോഡാണ് തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാത്ത രീതിയില്‍ പൊട്ടിപൊളിഞ്ഞ് കിടക്കുന്നത് .രണ്ടര കിലോമീറ്റര്‍ ദൂരമുള്ള റോഡിന്റെ കല്ലോണിക്കുന്ന് മുതല്‍ അമ്പലപടിവരെ കാല്‍ നട പോലും സാധ്യമല്ല . ചെറിയ മഴ പെയ്തതോടെ റോഡിലെ കുഴികളെല്ലാം വെള്ള കെട്ടുകളായി. റോഡിലെ കുഴികള്‍ അടച്ച് ജനങ്ങള്‍ക്ക് സഞ്ചാരയോഗ്യമാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം .
സ്‌കൂള്‍ കുട്ടികളടക്കം നിരവധിയാളുകള്‍ ഉപയോഗിക്കുന്ന പ്രധാന റൂട്ടില്‍ മണല്‍വയല്‍ പ്രദേശത്ത് താമസിക്കുന്ന ജനങ്ങള്‍ക്ക് ബാങ്ക് , സ്‌കുള്‍, ആശുപത്രി , വില്ലേജ് ഓഫീസ് അക്ഷയാ കേന്ദ്രം , ആരാധനാലയങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഇരുളം ടൗണിലെത്തണം. ഈ റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ റോഡിലെ കുഴിയില്‍ ചാടി അറ്റകുറ്റ പണികള്‍ക്ക് വന്‍ തുക മുടക്കേണ്ട അവസ്ഥയാണ്