മത്സ്യകൃഷിയില്‍ വിജയം കൊയ്ത് ലൈജു

0

പൂതാടിയില്‍ മത്സ്യകൃഷിയില്‍ വിജയം കൊയ്ത് കവലമറ്റം പാലക്കപറമ്പില്‍ ലൈജു എന്ന കര്‍ഷകന്‍ ശ്രദ്ധേയനാവുന്നു.കൊവിഡ് കാലത്ത് ഒരു നേരം പോക്കിനായി തുടങ്ങിയ മത്സ്യ കൃഷി വിപുലീകരിച്ചതോടെ ഇന്ന് ഈ കുളത്തില്‍ നിറയെ മത്സ്യങ്ങളാണ്. നട്ടര്‍, തിലോഫിയ എന്നീ രണ്ടിനം മത്സ്യങ്ങളെയാണ് പ്രധാനമായും വളര്‍ത്തുന്നത്. ട്രോളിംങ് നിരോധന സമയത്താണ് വിളവെടുപ്പ് . കിലോക്ക് 150 രൂപക്കാണ് വില്‍പ്പന

മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ശരിയായ തീറ്റയും പരിചരണവും നല്കിയാല്‍ ഒരു വര്‍ഷം കൊണ്ട് വിളവെടുക്കാമെന്ന് ലൈജു പറയുന്നു . പ്രാദേശികമായി ആളുകള്‍ വന്ന് മത്സ്യം വാങ്ങി പോകുന്നുണ്ടന്നും, കിലോക്ക് 250 രൂപ എങ്കിലും ലഭിച്ചാല്‍ മത്സ്യ കൃഷി വളരെ ആദായകരമാക്കാമെന്നും ഈ കര്‍ഷകന്‍ പറഞ്ഞു . വന്യമൃഗ ശല്യം കാരണം മറ്റ് കാര്‍ഷിക വിളകള്‍ കൃഷി ചെയ്യാന്‍ പറ്റാത്ത സാഹചര്യത്തില്‍ മത്സ്യ കൃഷി വിജയകരമാണന്ന് ലൈജുവിന്റെ അഭിപ്രായം . ഇന്ന് നടന്ന മത്സ്യ വിളവെടുപ്പില്‍ നാട്ടുകാര്‍ അടക്കം നിരവധി ആളുകള്‍ പങ്കെടുത്തു .

Leave A Reply

Your email address will not be published.

error: Content is protected !!