ലഹരി വിരുദ്ധ ദിനം: ശ്രദ്ധേയമായി ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍

0

നാളെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം. ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ പരിമിതികള്‍ക്കിടയിലും ശ്രദ്ധേയമാവുകയാണ് ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍.ദിനാചരണ ജില്ലാതല ഉദ്ഘാടനം മാനന്തവാടി എല്‍എഫ് യുപി സ്‌ക്കൂളില്‍ ഒആര്‍ കേളു എംഎല്‍എ നിര്‍വ്വഹിക്കും. 2016ലാണ് ജില്ലയില്‍ ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചത്.ഗോത്രമേഖലയിലെ ഉന്നമനമാണ് സ്‌ക്വാഡ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെങ്കിലും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായി മാറുകയായിരുന്നു

.ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്‌ളാസ്സുകള്‍, കൗണ്‍സിലിങ്ങ്, കലാകായിക മത്സരങ്ങള്‍, ഉണര്‍വ്വ് പദ്ധതി, വിമുക്തി ഡീ അഡിക്ഷന്‍ സെന്റര്‍, ലഹരി ബോധവല്‍ക്കരണ തെരുവ് നാടകം ,, കുട്ടയോട്ടം, വിമുക്തി പരാതി പെട്ടി എന്നിവയെല്ലാം പ്രവര്‍ത്തനങ്ങളില്‍ വേറിട്ടവയാണ്. കൂടാതെ കോളനികള്‍ കേന്ദ്രീകരിച്ച് ശകതമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് സനില്‍ പറഞ്ഞു.വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ് പോക്ക് തടയുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒന്നര വര്‍ഷത്തിനുള്ളില്‍ 62 കുട്ടികളെ വിദ്യാലയങ്ങളില്‍ എത്തിക്കാനും കഴിഞ്ഞു.നിര്‍ധനയായ വിദ്യാര്‍ത്ഥിനിയുടെ പ0നവും സ്‌ക്വാഡ് ഏറ്റെടുത്ത് നടത്തുന്നുണ്ട്, കൃഷി പ്രോത്സാഹനം, പി എസ് സി പരിശീലനം, ഉപരിപ0ന സഹായം, കുടിവെള്ള വിതരണം എന്നിവയിലും ജനമൈത്രി എക്‌സൈസിന്റ പങ്കാളിത്തം ശ്രദ്ധേയമാണ്. 1987 ല്‍ ഐക്യാ രാഷ്ട്ര സഭയാണ് അന്തരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന് തുടക്കം കുറിച്ചത്. വര്‍ദ്ധിച്ച് വരുന്ന ലഹരി ഉപയോഗം തടയുക എന്നതാണ് ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം

Leave A Reply

Your email address will not be published.

error: Content is protected !!