പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗീകാതിക്രമം;3 പേരെ അറസ്റ്റ് ചെയ്തു.
പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാളെയും ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കൃഷ്ണഗിരി സ്വദേശിയായ ജ്യോതിഷ്(30), തൃക്കൈപ്പറ്റ സ്വദേശി ഉണ്ണികൃഷ്ണന്‍(31),കൊളഗപ്പാറ സ്വദേശി സജിത്ത്(25) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.ഒന്നാം പ്രതി ജ്യോതിഷ് കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയും ഇതിന്റെ വീഡിയോയും ഫോട്ടോയും സുഹൃത്തുക്കള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.ദൃശ്യങ്ങള്‍ ലഭിച്ച രണ്ടാം പ്രതി ഉണ്ണികൃഷ്ണന്‍ ഇതുപയോഗിച്ച് അതിജീവതയെ ഭീഷണിപ്പെടുത്തുകയും നഗ്‌ന വീഡിയോ കോള്‍ ചെയ്യുകയും ഇത് പ്രചരിപ്പിക്കുകയും ചെയ്തു.മൂന്നാം പ്രതിയും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു. കസ്റ്റഡിയിലെടുത്ത മൂന്നു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി.ഇവര്‍ക്കെതിരെ പോക്‌സോ ആക്ട്,ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്.