മേപ്പാടി അട്ടമല അംഗണ്‍വാടി ടീച്ചര്‍ കെ.കെ.ജലജയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം. അധികൃതരുടെ മാനസിക പീഡനമാണ് അവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും ആക്ഷേപം. വകുപ്പ് തല അച്ചടക്ക നടപടിയുണ്ടായതിന് പിന്നാലെയാണ് ഇവരെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മേപ്പാടി പഞ്ചായത്ത് 10ാം വാര്‍ഡ് അട്ടമല അംഗണ്‍വാടിയിലെ വര്‍ക്കര്‍ ജലജയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.ജലജയും ഹെല്‍പ്പറും തമ്മില്‍ അംഗണ്‍വാടിയില്‍ വെച്ച് പരസ്യമായി കലഹിക്കുന്നത് പതിവാണെന്ന് കല്‍പ്പറ്റ അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസില്‍ പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരെ രണ്ടുപേരെയും ജൂണ്‍ 3ന് സസ്‌പെന്റ് ചെയ്തിരുന്നു. ഇവര്‍ക്ക് പകരം ചുമതലക്കാരെയും നിശ്ചയിച്ചിട്ടുണ്ട്. ഇവര്‍ തമ്മില്‍ അംഗണ്‍വാടിയില്‍ വെച്ച് വഴക്കുണ്ടായതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ അംഗണ്‍വാടി പൂട്ടി താക്കോലുമായി പോയ സംഭവവും ഇതിനിടെയുണ്ടായതായി പറയപ്പെടുന്നു. ഇതിന്റെയൊക്കെ പേരില്‍ ഉണ്ടായ മാനഹാനി മാനസിക സംഘര്‍ഷം , വകുപ്പധികാരികളില്‍ നിന്നുണ്ടായ മാനസിക പീഢനം എന്നിവയൊക്കെയാണ് ഇവരെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് സഹോദരന്‍ അരവിന്ദന്‍ പറഞ്ഞു.ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കി. ജലജയുടെ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും ഉത്തരവാദികളുടെ പേരില്‍ അന്വേഷണം വേണമെന്നും ഉത്തരവാദികളുടെ പേരില്‍ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യം ശക്തം