നിലമ്പൂര്‍-ബത്തേരി-നഞ്ചന്‍ഗോഡ് റയില്‍പാതയുടെഡി.പി.ആര്‍ അടക്കം അന്തിമ സ്ഥലനിര്‍ണ്ണയ സര്‍വ്വേക്കായി ടെന്‍ഡര്‍ ക്ഷണിച്ചു. സതേണ്‍ റയില്‍വേകണ്‍സ്ട്രക്ഷന്‍ ഓര്‍ഗനൈസേഷനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്.പാതയുടെ അന്തിമ സ്ഥലനിര്‍ണ്ണയസര്‍വേക്ക്5.9കോടിരൂപ അനുവദിച്ച്റയില്‍വേബോര്‍ഡ്ഉത്തരവിറക്കിയത് കഴിഞ്ഞമാസമാണ്.
അഞ്ച് കോടി 13 ലക്ഷത്തി 83 ആയിരംരൂപയുടെതാണ്ടെണ്ടര്‍നടപടികള്‍. പാതയുടെ അന്തിമസ്ഥലനിര്‍ണ്ണയസര്‍വേക്ക്5.9കോടിരൂപഅനുവദിച്ച് കഴിഞ്ഞ മെയ് 9 ന്റയില്‍വേബോര്‍ഡ്ഉത്തരവിറക്കിയിരിക്കുന്നു. തുടര്‍ന്ന് ഒരു മാസത്തിനകം തന്നെ ടെന്‍ണ്ടര്‍ നടപടികളുമായി റെയില്‍വേ ബോര്‍ഡ് നേരിട്ട് ഏറ്റെടുത്ത് മുന്നോട്ട് പോകുകയാണ്.
2016ല്‍റയില്‍വേബോര്‍ഡ്നിലമ്പൂര്‍നഞ്ചന്‍ഗോഡ്പാതയുടെഡിപിആര്‍തയ്യാറാക്കാന്‍ കേരളാ സര്‍ക്കാറിന്അനുമതിനല്‍കിയിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ഡി.എംആര്‍സിയെ ചുമതലപ്പെടുത്തിയെങ്കിലും ഫണ്ട്കൈമാറാത്തതിനെ തുടര്‍ന്ന്പദ്ദതിമരവിച്ചു കിടക്കുകയായിരുന്നു.ഇതിനാണ് ഇപ്പോള്‍ സര്‍വേ നടപടികള്‍ക്കായി ഫണ്ട് വെക്കുകയും ടെണ്ടര്‍ ക്ഷണിക്കുകയും ചെയ്തതോടെ വേഗം കൈ വന്നിരിക്കുന്നത്. നിലമ്പൂര്‍നഞ്ചന്‍ഗോഡ് പാത അട്ടിമറിക്കരുതെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മറ്റി നിരവധി സമരങ്ങളും നടത്തിയിരുന്നു. റയില്‍വേബോര്‍ഡ്നിലവില്‍ കൈകൊണ്ട നടപടികളില്‍ സന്തോഷമുണ്ടെന്ന് ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ അഡ്വ. റ്റി എം റഷീദ് പറഞ്ഞു.