എ ഐ ക്യാമറയില്‍ അഴിമതി ആരോപണം ഉന്നയിച്ച് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മറ്റി നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ബത്തേരി മാനിക്കുനിയില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് തണലോട്ട് ഉദ്ഘാടനം ചെയ്തു. സമദ് കണ്ണിയന്‍ അധ്യക്ഷനായിരുന്നു. പി പി അയ്യൂബ്, സി കെ ഹാരിഫ്, ഷബീര്‍ അഹമ്മദ്, സി കെ മുസ്തഫ, നിസാം കല്ലൂര്‍ സംസാരിച്ചു