വരാമ്പറ്റയിലെ കായികപ്രേമികള്‍ക്ക് സ്പോര്‍ട്‌സ് കിറ്റ് കൈമാറി.

0

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വരാമ്പറ്റ വാര്‍ഡിന്റ നേതൃത്വത്തില്‍ കോടഞ്ചേരിയില്‍ ക്രമീകരിച്ച പൊതുകളിക്കളത്തിലേക്കുള്ള വെള്ളമുണ്ട ഡിവിഷന്റെ സ്‌പോര്‍ട്‌സ് കിറ്റ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി വിതരണം ചെയ്തു.ഗ്രാമപഞ്ചായത്ത് അംഗം പി.എ അസീസ് ഏറ്റുവാങ്ങി.മുനീര്‍ പൊന്നാണ്ടി,പി.ഒ മൊയ്തു,അഷ്റഫ് ചെട്ടിയാംകണ്ടി,പ്രസന്നകുമാര്‍ കെഎസ്,അന്ത്രു.സി,ബഷീര്‍ ടി.എച്ച് തുടങ്ങിയവര്‍ സംബന്ധിച്ചു.അവലിക്കുട്ടിഹാജിയുടെയും കാവുംക്കുന്ന് ചീച്ചന്റെയും കുടുംബാംഗകളുടെ സഹായ സഹകരണത്താല്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗം പി.എ അസീസിന്റെയും പ്രദേശവാസികളുടെയും നേതൃത്വത്തില്‍ സൗകര്യപ്പെടുത്തിയ പൊതു ഗ്രൗണ്ട് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കായിക പ്രേമികള്‍ക്കായി സമര്‍പ്പിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!