കാക്കവയലിലും പരിസര പ്രദേശങ്ങളിലും ഇന്ന് വൈകുന്നേരേം 4 മണിയോടെ മഴയോടൊപ്പമെത്തിയ കനത്ത കാറ്റില്‍ 2 വീടുകള്‍ തകര്‍ന്നു. കാക്കവയല്‍ കോലമ്പറ്റയില്‍ കിഴിയത്ത് പ്രകാശ് ബാബുവിന്റെ കോണ്‍ക്രീറ്റ് വീടിന്റെ മുകളില്‍ വന്‍ ഈട്ടിമരം കടപുഴകി വീണാണ് നാശനഷ്ടമുണ്ടായത്. മേല്‍ക്കൂരയില്‍ ശക്തമായി വീണതിനെ തുടര്‍ന്ന് പല ഭാഗങ്ങളിലും ചുമരില്‍ വിള്ളല്‍ വീഴുകയും ബലക്ഷയം സംഭവിക്കുകയും ചെയ്തു. ഫയര്‍ഫോഴ്‌സെത്തിയാണ് മരം മുറിച്ച് മാറ്റിയത്.ഒറ്റക്കൊമ്പില്‍ ഗോപാലന്‍ എന്നയാളുടെ ഷീറ്റ് മേഞ്ഞ വീടിന്റെ മുകളിലാണ് പുരയിടത്തില്‍ നിന്നും മാവ് കടപുഴകി വീണത്.വീട് പൂര്‍ണ്ണമായും തകര്‍ന്നു.