മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തി
വയനാട് മെഡിക്കല്‍ കോളജില്‍ ആവശ്യമരുന്നുകളും സേവനങ്ങളും ലഭിക്കുന്നില്ല എന്ന് ആരോപിച്ച് കോണ്‍ഗ്രസ് പനമരം മാനന്തവാടി ബ്ലോക്ക് കമ്മറ്റിയുടെ സംയുക്താഭിമുഖ്യത്തില്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി.ഡിസിസി പ്രസി.എന്‍ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ്മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് എം ജി ബിജു അധ്യക്ഷനായിരുന്നു.ആദിവാസി വിഭാഗത്തില്‍പ്പെട്ട രോഗികള്‍ക്ക് സി.ടി സ്‌കാനിംഗ് സൗകര്യം ഏര്‍പ്പെടുത്തുക, അത്യാധുനിക സൗകര്യമുളള ലാബില്‍ ഹൃദ്രോഗ സംബന്ധമായ അത്യാവശ്യ ടെസ്റ്റുകളും,മരുന്നുകളും ലഭ്യമാക്കുക, ആവശ്യത്തിന് ആംബുലന്‍സുകള്‍ സര്‍വ്വിസ് നടത്തുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. എ ഐ സി സി അംഗം പി കെ ജയലക്ഷ്മി,കെ.പി സി സി സെ ക്ര ട്ടറി കെ.കെ. അബ്രഹാം, എക്‌സിക്യൂട്ടിവ് അംഗം അഡ്വ.എന്‍ കെ വര്‍ഗ്ഗിസ്, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം ബെന്നി, ഐ എന്‍ ടി യു സി ജനറല്‍ സെക്രട്ടറി ടി.എ റെജി,ഡി.സി സി സെക്രട്ടറിമാരായ എ ച്ച് ബി പ്രദിപ് മാസ്റ്റര്‍, എ എം നിഷാന്ത്, പി.വി ജോര്‍ജ്ജ്, ചിന്നമ്മ ജോസ് എക്കണ്ടി മൊയ്തുട്ടി, സില്‍വി തോമസ്എന്നിവര്‍ പങ്കെടുത്തു.