അല്‍ഫാമും കുഴിമന്തിയും കഴിച്ച 20 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ. കല്‍പ്പറ്റയിലെ മുസല്ലാ റസ്റ്റോറന്റില്‍ ആരോഗ്യ ഭക്ഷ്യ സുരക്ഷാ വിഭാഗങ്ങളുടെ പരിശോധന. റസ്റ്റോറന്റ് താല്‍ക്കാലികമായി അടച്ചുപൂട്ടി.പനമരം ഹെല്‍ത്ത് സെന്ററില്‍ നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്നാണ് മുസല്ലാ റസ്റ്റോറന്റില്‍ പരിശോധന നടത്തിയത്. ഇവിടെനിന്ന് പഴകിയ ഭക്ഷ്യവസ്തുക്കളും മസാലകളും മറ്റും പിടിച്ചെടുത്തു. കുഴിമന്തി ഹണി മന്തി തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. ആരുടെയും നില അതീവഗുരുതരം അല്ലെങ്കിലും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കശാരീരിക അവശതകള്‍ ഉണ്ട്. ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന മസാലകള്‍ എല്ലാം കോഴിക്കോട്ടെ മറ്റൊരു സ്ഥാപനത്തില്‍ നിന്ന് പാകം ചെയ്തു കൊണ്ടുവന്നിട്ടുള്ളവയാണ്. അടുക്കളയും സ്റ്റോറും ഫ്രീസറുമെല്ലാം വൃത്തിഹീനമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. റസ്റ്റോറന്റിന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായത്തിനാല്‍ ഹോട്ടല്‍ അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പധികൃതര്‍ നിര്‍ദ്ദേശിച്ചു.വീണ്ടും ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇവര്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.