തേക്ക് മരം കടപുഴകി വീടിന് മുകളിലേക്ക് മറിഞ്ഞു

0

ശക്തമായ കാറ്റില്‍ തേക്ക് മരം കടപുഴകി വീടിന് മുകളിലേക്ക് മറിഞ്ഞു.അപ്പാട് യൂക്കാലിക്കവല കോളനിയിലെ ബൊമ്മിയുടെയും കാളന്റെയും വീടിന് മുകളിലേക്കാണ് മരം വീണത്.ശബ്ദം കേട്ട് വീടിനുള്ളില്‍ നിന്നും പുറത്തേക്ക് ഓടിയതിനാലാണ് അപകടത്തില്‍ നിന്നും വീട്ടുകാര്‍ രക്ഷപ്പെട്ടത്.ഇന്ന് വൈകുന്നേരം 3 മണിയോടെ മഴയെ തുടര്‍ന്നുണ്ടായ ശക്തമായ കാറ്റിലാണ് മരം കടപുഴകി വീണത്.അപകട സമയത്ത് കാളനും, ഭാര്യ ബൊമ്മിയും മക്കളും പേരക്കുട്ടികളും ഉള്‍പ്പെടെ 7 പേര്‍ വീടിനുള്ളിലുണ്ടായിരുന്നു.വീടിനോട് ചേര്‍ന്നുള്ള ചാര്‍ത്തില്‍ കുടുംബത്തിലെ 2 പേരും ഉണ്ടായിരുന്നു. പ്ലാസ്റ്റിക്ക് ഷീറ്റ് മേഞ്ഞ ചാര്‍ത്ത് പൂര്‍ണ്ണമായും തകര്‍ന്നു.വീടിന്റെ മേല്‍ക്കൂരക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ബത്തേരിയില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് മരം മുറിച്ച് മാറ്റിയത്.

 

Leave A Reply

Your email address will not be published.

error: Content is protected !!