അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് സന്തോഷ ഗ്രാമം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ടേക്ക് എ ബ്രേക്ക്, ഹെല്‍പ്പ് ഡെസ്‌ക്ക്, ഹോസ്റ്റസ് തുടങ്ങിയവ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ഓരോ പഞ്ചായത്ത് ഓഫീസുകളും ജനങ്ങളുടെ ഓഫീസാണെന്നും, പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ അതിവേഗത്തില്‍ ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സന്തോഷ ഗ്രാമം പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ അമ്പലവയല്‍ പഞ്ചായത്തിന്റെ വിവിധ പദ്ധതികള്‍ അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി.ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു.
വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കായി സജ്ജീകരിച്ചിട്ടുള്ള വിശ്രമ മുറി, ശുചിമുറികള്‍, ക്ലോക്ക് റൂം, ടീ കോര്‍ണര്‍ എന്നിവയാണ് അമ്പലവയല്‍ ഗ്രാമപഞ്ചായത്തിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരെ സഹായിക്കുന്നതിനായി ഒരുക്കിയ സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്ററാണ് ഹെല്‍പ്പ് ഡസ്‌ക്കായി പ്രവര്‍ത്തിക്കുക. പഞ്ചായത്തില്‍ എത്തുന്ന പൊതുജനങ്ങളെ സ്വീകരിക്കുന്നതിനും സേവനങ്ങളില്‍ അസിസ്റ്റ് ചെയ്യുന്നതിനുമുള്ള പരിശീലനം ലഭിച്ച വനിതകളുടെ കൂട്ടായ്മയാണ് സന്തോഷ ഗ്രാമം ഹോസ്റ്റസ്.അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷമീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ ഹഫ്‌സത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post