മണികണ്ഠനെ അഭിനന്ദിച്ച് മന്ത്രി
അപരചിതയ്ക്ക് വൃക്ക ദാനം ചെയ്ത ഇരുളം ചീയമ്പം സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ മണികണ്ഠനെ അഭിനന്ദിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ്ജ്. മണികണ്ഠന്റെ പ്രവര്‍ത്തനം മഹത്തരവും മാതൃകാപരവുമാണെന്ന് മന്ത്രി പറഞ്ഞു. സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിയ മണികണ്ഠനെ അഭിനന്ദിച്ച സംസാരിച്ചപ്പോഴാണ് ഇക്കാര്യം മന്ത്രി എടുത്തുപറഞ്ഞത്. മണികണ്ഠന്‍ കോഴിക്കോട് സ്വദേശിനിക്കാണ് വൃക്ക ദാനം ചെയ്തത്.
സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ വേങ്ങൂര്‍ യുപിഎച്ച്സി അര്‍ബന്‍ പോളിക്ലീനിക്ക് ശിലാസ്ഥാപന കര്‍മ്മം ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ്ജ് നിര്‍വ്വഹിച്ചു. സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായി. നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി അസൈനാര്‍ തുടങ്ങി ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥരും പങ്കെടുത്തു.
സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ ആരോഗ്യവകുപ്പ് മന്ത്രി പങ്കെടുത്ത് നിര്‍വ്വഹിച്ച വിവിധ യൂണിറ്റുകളുടെ ഉദ്ഘാടന ചടങ്ങ് ബിജെപി ബഹിഷ്‌ക്കരിച്ചു.കേന്ദ്രഫണ്ടുകള്‍കൂടി ഉപയോഗിച്ച് നിര്‍മ്മിച്ച ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ വേണ്ടത്ര പരിഗണന ലഭിച്ചില്ലന്നും ഉദ്ഘാടന ചടങ്ങ് സിപിഎം രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയെന്നും ആരോപിച്ചാണ് ബഹിഷ്‌ക്കരിച്ചതെന്നും ബിജെപി ജില്ലാജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍.