സുല്‍ത്താന്‍ബത്തേരി മൂന്നാംമൈല്‍ വേങ്ങൂര്‍ നിവാസികള്‍ക്ക് ഭീഷണിയായി കാട്ടുകൊമ്പന്‍. പ്രദേശത്തെ വനാതിര്‍ത്തിയില്‍ സ്ഥാപിച്ച കല്‍മതില്‍ ി പൊളിച്ചാണ് കൊമ്പന്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങുന്നത്. കൊമ്പന്‍ തകര്‍ക്കുന്ന മതിലിന്റെ ഭാഗങ്ങള്‍ വനംവകുപ്പ് പുനര്‍നിര്‍മ്മിക്കാറുണ്ടെങ്കിലും വീണ്ടും പൊളിക്കുന്നതാണ് നാട്ടുകാര്‍ക്കും വനംവകുപ്പിനും ഒരുപോലെ തലവേദനയാകുന്നത്. മതിലിനോട് ചേര്‍ന്ന് കിടങ്ങ് നിര്‍മ്മിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പ്രദേശവാസികള്‍.മതില്‍ കൊമ്പന്‍ പൊളിക്കാന്‍ തുടങ്ങിയതോടെ ഇവിടെ ഹാങ്ങിങ് ഫെന്‍സിംങും വനംവകുപ്പ് സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇതുകൊണ്ടും കാട്ടാനയെപ്രതിരോധിക്കാനാവുന്നില്ല