കല്‍പ്പറ്റ നഗരത്തില്‍ കര്‍ഷകര്‍ക്കും കാര്‍ഷികാനുബന്ധ സംരംഭകര്‍ക്കും മാത്രമായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുങ്ങുന്നു. പിണങ്ങോട് റോഡിലെ എന്‍എംഡിസിയില്‍ സ്ഥിരം നാട്ടു ചന്തയും വിവിധ പരിപാടികളും തുടങ്ങി. കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള അവസരം, മുല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്കായി പ്രദര്‍ശന വിപണന സ്റ്റാള്‍, വിത്തുകള്‍ക്കും നടീല്‍ വസ്തുക്കള്‍ക്കുമായി നഴ്‌സറി എന്നിവയാണ് എന്‍എംഡിസി കോമ്പൗണ്ടില്‍ ഒരുക്കിയിട്ടുള്ളത്.കഴിഞ്ഞ രണ്ടാഴ്ചയായി എന്‍.എം.ഡി.സി. യില്‍ നടന്നു വന്ന മാമ്പഴഫെസ്റ്റ് 30 വരെ നീട്ടി. കര്‍ഷകര്‍ക്കായി ആഴ്ചയിലൊരിക്കല്‍ സെമിനാറുകളും കര്‍ഷക സഹായ സംവിധാനങ്ങളും ഒരുക്കും. ഇതിന്റെ ഭാഗമായി കാര്‍ഷികോല്‍പ്പാദക കമ്പനികളുടെ കൂട്ടായ്മയായ കേരള എഫ്.പി.ഒ.കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തില്‍ എസ്.പി.സി.യുടെ സഹകരണത്തോടെ കഴിഞ്ഞ ദിവസം കര്‍ഷക സെമിനാറും വിത്ത് കൈമാറ്റവും നടത്തി. ചടങ്ങില്‍ സ്‌പൈസസ് പ്രൊഡ്യൂസര്‍ കമ്പനി സി.ഇ.ഒ. കെ.മിഥുനിനെ ആദരിച്ചു. കണ്‍സോര്‍ഷ്യം സംസ്ഥാന ചെയര്‍മാന്‍ സാബു പാലാട്ടില്‍ ഉപഹാരം സമ്മാനിച്ചു.കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കണ്ടെയ്‌നര്‍ മോഡ് പ്രൊ ക്യൂര്‍ മെന്റ് ആന്റ് പ്രൊസസ്സിംഗ് സെന്റര്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ കര്‍ഷകര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുങ്ങും.