കേരളാവിഷന്‍ ബ്രോഡ്ബാന്‍ഡ് ബിസിനസ് മീറ്റ് നാളെ കല്‍പ്പറ്റയില്‍

0

കേരളാവിഷന്‍ ബ്രോഡ്ബാന്‍ഡ് ബിസിനസ് മീറ്റ് നാളെ കല്‍പ്പറ്റയില്‍ സിവില്‍ സ്റ്റേഷന് സമീപത്തത്തെ ഓഷ്യന്‍ റസ്റ്റോറന്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മണിക്ക് സിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് എം.മന്‍സൂര്‍ ഉദ്ഘാടനം ചെയ്യും.കേരളാവിഷന്‍ ചെയര്‍മാന്‍ കെ ഗോവിന്ദന്‍ മുഖ്യാതിഥിയായിരിക്കും.കെസിസിഎല്‍ ഡയറക്ടര്‍മാരായ എം ലോഹിതാക്ഷന്‍,അബ്ദുള്ള എന്നിവര്‍ പങ്കെടുക്കും.കേബിള്‍ ഓപ്പറേറ്റര്‍മാരുടെയും പ്രവര്‍ത്തകരുടെയും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ മക്കള്‍ക്ക് ചടങ്ങില്‍ എന്‍ഡോവ്മെന്റുകള്‍ വിതരണം ചെയ്യും.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് പ്രൊവൈഡര്‍മാരായ കേരളാവിഷന്‍,ബ്രോഡ്ബാന്‍ഡ് സര്‍വ്വീസിന്റെ ഗ്രാസ് റൂട്ട് തലത്തിലേക്കുള്ള സേവന വ്യാപനവും,സേവനങ്ങളുടെ വൈവിധ്യവല്‍ക്കരണവും ബിസിനസ്മീറ്റില്‍ ചര്‍ച്ചയാകും.സംസ്ഥാന ഗവണ്‍മെന്റിന്റെ ഫ്ളാഗ്ഷിപ്പ് പ്രോഗ്രാമായ കെ ഫോണിന്റെ കേരളാവിഷന്‍ മുഖാന്തിരമുളള പ്രായോഗിക നടത്തിപ്പും സേവന വ്യാപനവും ചര്‍ച്ചചെയ്യും.വിവരവിനിമയ രംഗത്തെ നൂതന സാങ്കേതിക പ്രവണതകളെക്കുറിച്ച് വിദഗ്ധര്‍ ക്ലാസ്സെടുക്കും.

Leave A Reply

Your email address will not be published.

error: Content is protected !!