ഗൈനക്കോളജി വിഭാഗവുമായി ബന്ധപ്പെട്ടുള്ള പ്രശ്ങ്ങളില്‍ അടിയന്തര നടപടി:മന്ത്രി വീണാ ജോര്‍ജ്

0

സുല്‍ത്താന്‍ ബത്തേരി ഗവ. താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗവുമായി ബന്ധപ്പെട്ടുള്ള പ്രശ്ങ്ങളില്‍ ഗൗരവമായി ഇടപെടുമെന്നും, അടിയന്തരമായി നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. സര്‍ക്കാര്‍ ആശുപത്രികള്‍ സാധാരണക്കാരായ ജനങ്ങളുടെ ആശ്രയമാണെന്നും മികച്ച ഇടപെടലാണ് ഓരോ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക് ലഭിക്കുന്നതെന്നും മന്ത്രി.ബത്തേരി ഗവ. താലൂക്ക് ആശുപത്രിയില്‍ വിവിധ യൂണിറ്റുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.സര്‍ക്കാര്‍ ആശുപത്രികളിലൂടെ മികച്ച ചികിത്സയും, നല്ല സമീപനവും, ആശ്വസിപ്പിക്കുന്ന അന്തരീക്ഷവുമാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ 8കോടി 70 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച വിവിധ യൂണിറ്റുകള്‍ ഉല്‍ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തെ കുറിച്ച് മന്ത്രി സംസാരിച്ചത്. പ്രശ്നം സര്‍ക്കാറിന്റെ ശ്രദ്ധയിലുണ്ടന്നും ഗൗരവകരമായി കാണുന്നുവെന്നും വിഷയത്തില്‍ കൃത്യമായ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലൂടെ മികച്ച ചികിത്സയും, നല്ല സമീപനവും, ആശ്വസിപ്പിക്കുന്ന അന്തരീക്ഷവുമാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.സൗര ആശുപത്രി പദ്ധതി – സോളാര്‍ പ്ലാന്റ്,ഓക്സിജന്‍ ജനറേഷന്‍ പ്ലാന്റ്,കാഷ്വാലിറ്റി ബ്ലോക്ക്,ഓപറേഷന്‍ തിയേറ്റര്‍,ലിഫ്റ്റുകള്‍,പെയിന്‍ ആന്റ് പാലിയേറ്റീവ് ജില്ലാ ട്രെയിനിംഗ് സെന്റര്‍, ക്വാന്‍സര്‍ കീമോതെറാപ്പി യുണിറ്റ്, ഭിന്നശേഷി കുട്ടികളുടെ ഫിസിയോതെറാപ്പി യുണിറ്റ്,റിംഗ് റോഡ്,ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ പ്ലാന്റ് വേങ്ങൂര്‍ അര്‍ബന്‍ പി. എച്ച് എസ്.സി പോളിക്ലിനിക് എന്നീ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. ബത്തേരി താലൂക്ക് ആശുപത്രി കോമ്പൗണ്ടില്‍ സംഘടിപ്പിച്ച ഉദ്ഘാടനം ചടങ്ങില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍, മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ ടി കെ രമേശ്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധി, ഡി.എം.ഒ. ഡോ. പി. ദിനീഷ്, ഡി.പി.എം ഡോക്ടര്‍ സമീഹ സൈതലവി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.കെ. വി.സിന്ധു, ജന പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും പരിപാടിയില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!