അപകടക്കെണിയായ പൈപ്പുകള്‍ മാറ്റി സി.എച്ച് റസ്‌ക്യു ടീം

0

പനമരം ടൗണിനോടു ചേര്‍ന്ന വലിയപാലത്തില്‍ അപകടക്കെണിയായി ചിതറിക്കിടന്ന പൈപ്പുകള്‍ മാറ്റി കാടും ചെളിയും നീക്കം ചെയ്ത് പനമരം സി.എച്ച് റസ്‌ക്യു ടീം അംഗങ്ങള്‍.അശ്രദ്ധമായ രീതിയിലിട്ടിരിക്കുന്ന പൈപ്പുകള്‍ അപകടം സൃഷ്ടിക്കുന്നതിനെകുറിച്ച് വയനാട് വിഷന്‍ വാര്‍ത്ത ചെയ്തിരുന്നു. പൈപ്പ് അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനാലാണ് റസ്‌ക്യു ടീം അംഗങ്ങള്‍ പൈപ്പുകള്‍ പാലത്തിന്റെ കൈവരികളോട് ചേര്‍ത്തുകെട്ടിയത്.
പൈപ്പുകള്‍ താല്‍ക്കാലികമായി മാറ്റിയെങ്കിലും പൂര്‍ണമായി അപകടം ഒഴിയണമെങ്കില്‍ നിലവിലുള്ള പൈപ്പുകള്‍ പാലത്തിന് പുറത്തു കൂടി സ്ഥാപിക്കുകയോ അല്ലെങ്കില്‍ കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന തരത്തില്‍ പാലത്തോട് ചേര്‍ന്ന് നടപ്പാത ഒരുക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഇതിനെ തുടര്‍ന്നാണ് പനമരം റസ്‌ക്യു ടീം അജ്മല്‍ തിരുവാള്‍, കെ.സി. സിദ്ധിക്, ഒ.പി.മുനീര്‍, പി.അഷ്‌റഫ് ,പി.എം. മുജീബ്, എന്‍ റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ രംഗത്തിറങ്ങിയത്.

 

 

 

 

Leave A Reply

Your email address will not be published.

error: Content is protected !!