ചിത്രകലാ ക്യാമ്പ് നടത്തി

0

വയനാട് ഡിറ്റിപിസിയുടെയുടെ ആര്‍ട്ട് ടൂര്‍ പ്രോഗ്രാമിന്റെ ഭാഗമായി തപസ്യ ആര്‍ട്ട് ഫൗണ്ടേഷന്‍ ചെന്നൈയും വയനാട് ഡിറ്റിപിസിയും ചേര്‍ന്ന് ദേശീയ ചിത്രകലാ ക്യാമ്പ് നടത്തി.അമ്പലവയല്‍ ചീങ്ങേരിമലയിലെ ക്യാമ്പില്‍ 12 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖ ചിത്രകാരന്മാര്‍ കലാകാരന്മാരും ക്യാമ്പില്‍ പങ്കെടുത്തു. പ്രമുഖ ചിത്രകാരി അജന്തദാസായിരുന്നു ക്യാമ്പ് ഡയറക്ട്ടര്‍.ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ടൂറിസം മാര്‍ക്കറ്റിംഗ് പ്രോഗ്രാമുകളുടെ ഭാഗമായാണ് ആര്‍ട്ട് ടൂര്‍ സംഘടിപ്പിക്കുന്നത്. സംഗീതം ചിത്രരചന പെര്‍ഫോമിംഗ് ആര്‍ട്‌സ് നൃത്തം തുടങ്ങി വിവിധ മേഖലകളില്‍ ഇതര സംസ്ഥാനങ്ങളുടെ സാംസ്‌കാരിക സാഹിത്യ കലാസാഹിത്യ തനിമകള്‍ പരസ്പരം പങ്കിടുക എന്നതാണ് പ്രോഗ്രാമിന്റെ ലക്ഷ്യം ഇതിലൂടെ വരുമാനം കണ്ടെത്താനും തങ്ങളുടെ സൃഷ്ട്ടികള്‍ക്ക് ആസ്വാദകരെ കണ്ടെത്താനും വഴിയൊരുക്കുക കൂടിയാണ് ആര്‍ട്ട്ടൂറിലൂടെ. പ്രമുഖ ചിത്രകാരി അജന്ത ദാസായിരുന്നു ക്യാമ്പ് ഡയറക്ട്ടര്‍.കലയും സംസ്‌ക്കാരിക പ്രവത്തനങ്ങളും പങ്കുവെയ്ക്കാനുള്ള നല്ല വേദിയായി ആര്‍ട്ട് ടൂര്‍ മാറി കഴിഞ്ഞതായി വയനാട് ഡിറ്റിപിസിസെക്രട്ടറി അജേഷ് പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!