വൈത്തിരി താലൂക്കില്‍ എല്‍പിജി ഇന്ധനം ലഭിക്കുന്ന ഒരേയൊരു പമ്പ് ആയ കല്‍പ്പറ്റ ജൈത്രതിയേറ്ററിനു സമീപത്തെ എല്‍പിജി പമ്പില്‍
മാസങ്ങളായി കൃത്യമായി ഇന്ധനം ലഭിക്കുന്നില്ലെന്നും ഇത് ഓട്ടോ തൊഴിലാളികളോടുള്ള അവഗണനയാണെന്നാരോപിച്ചാണ് തൊഴിലാളികള്‍ സൂചന സമരം നടത്തിയത്. തിങ്കളാഴ്ചയ്ക്കുള്ളില്‍ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ കല്‍പ്പറ്റ നഗരത്തിലെ മുഴുവന്‍ എല്‍പിജി ഓട്ടോ തൊഴിലാളികളെയും അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും ഇവര്‍ പറഞ്ഞു. ഓട്ടോകള്‍ കല്‍പ്പറ്റ ജൈത്രതിയേറ്ററിനു സമീപത്തെ എല്‍പിജി പമ്പില്‍ കൂട്ടമായി നിര്‍ത്തിയിട്ടായുന്നു സൂചനാസമരം.