ഇന്ദിരഗാന്ധി അര്‍ബന്‍ ഹെല്‍ത്ത് &  വെല്‍നെസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. 

0

ഇന്ദിരാഗാന്ധി അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍ പിലാക്കാവ് അടിവാരത്ത് പ്രവര്‍ത്തനം ആരംഭിച്ചത്.മാനന്തവാടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി ഉദ്ഘാടനം ചെയ്തു.ഫാര്‍മസി ഉദ്ഘാടനം ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാലും,ഒ പി കൗണ്ടര്‍ ഉദ്ഘാടനം പൊതുമരാമത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി.എസ് മൂസ്സയും നിര്‍വ്വഹിച്ചു.ഉച്ചക്ക് ഒരു മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെയാണ് ഒ.പി. പ്രവര്‍ത്തിക്കുക.

നഗരസഭയും നാഷണല്‍ ഹെല്‍ത്ത് മിഷനും സാധാരണക്കാരായ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനും സംരക്ഷണത്തിനും വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.

വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു.പിലാക്കാവ്, അടിവാരം സമീപ പ്രദേശങ്ങളില്‍ ഉള്ളവരും ചെറിയ അസുഖങ്ങള്‍ വന്നാല്‍ പോലും നാല് കിലോമീറ്റര്‍ അകലെയുള്ള വയനാട് മെഡിക്കല്‍ കോളേജിനേയോ, സ്വകാര്യ ആശുപത്രികളേയോ ആശ്രയിക്കേണ്ട സ്ഥിതിക്കാണ് പുതിയ ഹെല്‍ത്ത് സെന്റര്‍ തുറന്നതോടെ മാറ്റം വന്നിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടെ ചികിത്സ സംവിധാനമൊരുക്കിയാണ് നഗരസഭ കെട്ടിടത്തില്‍ ആരോഗ്യ കേന്ദ്രം ആരംഭിച്ചത്.

സ്ഥലം സൗജന്യമായി നല്‍കിയ പ്ലാമൂല കുടുംബത്തെ വികസന കാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ലേഖ രാജീവനും, ചിലങ്ക ഓണ്‍ലൈന്‍ ഡാന്‍സ് ലോക ജേതാവായനന്ദന ബാലനെ ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഫാത്തിമ ടീച്ചറും ആദരിച്ചു.വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ: സിന്ധു സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ പി.വി. ജോര്‍ജ്, അബ്ദുല്‍ ആസിഫ്, സീമന്തിനി സുരേഷ്, വി.ആര്‍.പ്രവീജ്, ശാരദ സജീവന്‍, ബി.ഡി.അരുണ്‍കുമാര്‍, ബാബു പുളിക്കല്‍, മെഡിക്കല്‍ ഓഫീസര്‍ അജയ് ജേക്കബ് പ്രസംഗിച്ചു.കൗണ്‍സിലര്‍ വി.യു.ജോയി സ്വാഗതവും, മെഡിക്കല്‍ ഓഫീസര്‍ . ഡോ: ടി ആര്‍ ഗീതു കൃഷ്ണ നന്ദിയും പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!