റോഡില്‍ ഓയില്‍ പരന്ന് വാഹനങ്ങള്‍ വഴുതി വീണു

0

എരുമത്തെരുവ്- ചെറ്റപ്പാലം ബൈപ്പാസില്‍ ഓയില്‍ പരന്ന് വാഹനങ്ങള്‍ വഴുതിവീണു. എരുമത്തെരുവില്‍ നിന്ന് ചെറ്റപ്പാലത്തേക്ക് പോകുമ്പോഴുള്ള ഇറക്കത്തിലാണ് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം.2 ഇരുചക്ര വാഹനങ്ങളാണ് വഴുതി വീണത്.മാനന്തവാടി അഗ്‌നിരക്ഷാ യൂണിറ്റ് അസി. സ്റ്റേഷന്‍ ഓഫീസര്‍ ഐപ്പ് ടി. പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി റോഡ് വൃത്തിയാക്കി.ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ ആര്‍.സി. ലജിത്ത്, കെ.എസ്. സന്ദീപ്, വിശാല്‍ അഗസ്റ്റിന്‍, ഹോം ഗാര്‍ഡുമാരായ പി.വി. അലക്‌സാണ്ടര്‍, ഇ.ജെ. ബാബുമോന്‍ എന്നിവരും ദൗത്യത്തില്‍ പങ്കാളികളായി. മാനന്തവാടി നഗരസഭാ സ്ഥിരംസമിതിയധ്യക്ഷന്‍ പി.വി.എസ് മൂസ, എരുമത്തെരുവ് സ്വദേശി സി.എച്ച്. റഷീദ്, വര്‍ക്ക്ഷോപ്പ് ജീവനക്കാരായ എം. ഷൗക്കത്ത്, എന്‍.കെ. വിനയന്‍, ടി. റിജു, എന്‍.വി. വിനീത്, ജോബി ജെയിംസ് എന്നിവരും അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കി.

 

Leave A Reply

Your email address will not be published.

error: Content is protected !!