ബസ്‌കാത്തിരിപ്പ് കേന്ദ്രം പൊളിക്കുന്ന പ്രവര്‍ത്തി കെഎസ് യു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു

0

ബത്തേരി സെന്റ്മേരീസ് കോളജിനുമുമ്പിലെ ബസ് ്കാത്തിരിപ്പ് കേന്ദ്രം പൊളിക്കുന്ന പ്രവര്‍ത്തി കെഎസ് യു,കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു.
കോളജ് തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ മഴക്കാലത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാതായാല്‍ വിദ്യാര്‍ഥികളും പൊതുജനങ്ങളും ദുരിതത്തിലാകുമെന്ന് പ്രദേശവാസികള്‍.ഇന്ന് രാവിലെ പത്ത് മണിയോടെ സ്ഥലത്തെത്തിയ പ്രര്‍ത്തകരാണ് പൊളിക്കല്‍ പ്രവര്‍്ത്തി നിറുത്തിവെപ്പിച്ചത്. കോളജ് വിദ്യാര്‍ഥികളും പ്രദേശവാസികളും ഉപയോഗിച്ചുവരുന്ന കാത്തിരിപ്പുകേന്ദ്രം യാതോരുമുന്നറിയിപ്പുമില്ലാതെയാണ് അധികൃതര്‍ പൊളിക്കാന്‍ ആരംഭിച്ചത്. കോളജ് തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയും മഴക്കാലമെത്തിനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കോളജിന്റെ നീക്കം അനുവദിക്കാനാവില്ലന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചതിനുശേഷം മാത്രമേ പഴയത് പൊളിക്കാന്‍ അനുവദിക്കുകയു്ള്ളുവെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. കേളജ് നടപടിക്കെതിരെ പ്രദേശവാസികളും വിവിധ രാഷ്ട്രീകക്ഷി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. തുടര്‍ന്ന് പൊലിസിന്റെ സാനിധ്യത്തില്‍ കോളജ് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചതിനുശേഷമേ നിലവിലുള്ള കാത്തിരിപ്പുകേന്ദ്രം പൊളിച്ചുനീക്കുകയുള്ളുവെന്ന ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. അതേസമയം കോളജ് മാസ്റ്റര്‍ പ്ലാനനുസരിച്ച് ഫയര്‍ ആന്റ് റസ്‌ക്യു നിര്‍ദ്ദേശപ്രകാരമാണ് കാലപ്പഴക്കംചെന്ന ബസ്‌കാത്തിരിപ്പ് കേന്ദ്രം പൊളിക്കുന്നതെന്നും പുതിയത് നിര്‍മ്മിക്കുമെന്നും കോളജ് അധികൃതര്‍.

 

Leave A Reply

Your email address will not be published.

error: Content is protected !!