കര്‍ഷക-ശാസ്ത്രജ്ഞ സംവാദം സംഘടിപ്പിച്ചു  

0

കേരള കാര്‍ഷിക സര്‍വ്വകലാശാലയും കൃഷിവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഫാം പ്ലാനിംഗ് പദ്ധതിയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കര്‍ഷക ശാസ്ത്രജ്ഞ സംവാദം സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.മാനന്തവാടി ബ്ലോക്കിലെ ആറ് കൃഷിഭവനുകളില്‍ നിന്നുമുള്ള 60 ഓളം കര്‍ഷകര്‍ പങ്കെടുത്ത പരിപാടിയില്‍ കര്‍ഷകര്‍ ശാസ്ത്രജ്ഞരുമായ് സംവദിക്കുകയും അവര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി വിജോള്‍ അധ്യക്ഷത വഹിച്ചു. ആര്‍.എ.ആര്‍.എസ് അമ്പലവയല്‍ അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് പ്രൊഫസര്‍ ഡോ. അജിത്കുമാര്‍ പദ്ധതി വിശദീകരണം നടത്തി.
തുടര്‍ന്ന് പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട രേഖകള്‍ തയ്യാറാക്കി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഇന്ദിര പ്രേമചന്ദ്രന്‍, ബി.എം വിമല, വി. ബാലന്‍, ആര്‍.എ.ആര്‍.എസ് അമ്പലവയല്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഡെന്നി ഫ്രാങ്കോ, മാനന്തവാടി എ.ഡി.എ ഡോ. വി.എ അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!