മാനന്തവാടി നഗരസഭയിലെ 2022 -24 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13 ലക്ഷം രൂപ ചെലവില്‍ 36 ഡിവിഷനുകള്‍ കേന്ദ്രീകരിച്ച് കായിക പരിശീലനം ആരംഭിച്ചതായി നഗരസഭ അധികൃതര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. എട്ടു മുതല്‍ പതിനഞ്ച് വയസ്സ് വരെ പ്രായമുള്ള പെണ്‍ കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുമാണ് പരിശിലനം.വാര്‍ത്ത സമ്മേളനത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍. പി വി ജോര്‍ജ് പി എം ബെന്നി . പി വിഎസ് മൂസ .വി യു ജോയ് മാര്‍ഗരറ്റ് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
6 കേന്ദ്രങ്ങളില്‍ ഫുട്‌ബോള്‍,11 കേന്ദ്രങ്ങളില്‍ വോളിബോള്‍ 10 കേന്ദ്രങ്ങളില്‍ ഷട്ടില്‍,2 കേന്ദ്രങ്ങളില്‍ ബാസ്‌ക്കറ്റ്‌ബോള്‍,2 കേന്ദ്രങ്ങളില്‍ ക്രിക്കറ്റ് ഒരു കേന്ദ്രത്തില്‍ ബോക്‌സിംഗ് ഒരു കേന്ദ്രത്തില്‍ അത്‌ലറ്റിക്‌സ് എന്നിങ്ങനെയാണ് പരിശീലനം നല്‍കുന്നത്.നാട്ടിന്‍പുറങ്ങളിലെ ഗ്രാമീണ ഗ്രൗണ്ടുകളിലാണ് പരിശീലനം എല്ലാ ദിവസവും വൈകുന്നേരം 5 മണി മുതല്‍ 6.30 വരെയാണ് പരിശീലന സമയം. കായിക പരിശീലനത്തിലൂടെ നല്ല ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കുകയും . മറ്റ് അസ്സന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതെ സമൂഹത്തിനും കുടുംബത്തിനുംഅനുഗ്രഹീതമായ തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീല പരിപാടികള്‍ നടക്കുന്നതെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു. ചൂട്ടക്കടവില്‍ ഫുട്‌ബോള്‍ പരിശീലവുംപയ്യമ്പള്ളി മുട്ടന്‍കരയില്‍ ഷട്ടില്‍ പരിശീലവും ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.