കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ വനിതാലീഗ് പ്രതിഷേധ സംഗമം നടത്തി .കല്‍പറ്റ ലീഗ് ഓഫിസില്‍ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ ഉദ്ഘാടനം ചെയ്തു.സമൂഹത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും,താനൂരില്‍ നടന്ന ബോട്ട് അപകടത്തില്‍ കൂടുതല്‍ മരണപ്പെട്ടത് സ്ത്രീകളും കുട്ടികളുമാണെന്നും യോഗം വിലയിരുത്തി.വനിതാ ലീഗ് പ്രസിഡന്റ് കെ ബി നസീമ, ജനറല്‍ സെക്രട്ടറി കെ കെ സി മൈമൂന, ജില്ലാ ട്രഷറര്‍ ഭാനു പുളിക്കല്‍ എന്നിവര്‍ സംസാരിച്ചു.സൗജത്ത് ഉസ്മാന്‍, കുഞ്ഞായിഷ, ആമിന അവറാന്‍, റസീന സുബൈര്‍, സഫിയ ഹംസ, ബീന അബൂബക്കര്‍, ആമിന സത്താര്‍, ഷിഫാനത്, റൈഹാനത് ബഷീര്‍ എന്നിവര്‍ പങ്കെടുത്തു