5 വര്‍ഷം കൊണ്ട് ഉല്‍പാദിപ്പിച്ചത് 43.5 ലക്ഷം യൂണിറ്റ് വൈദ്യുതി

0

കെഎസ്ഇബി 5 വര്‍ഷം കൊണ്ട് ജില്ലയില്‍ ഉത്പാദിപ്പിച്ചത് 43.5 ലക്ഷം യൂണിറ്റ് സോളാര്‍ വൈദ്യുതി.2017 മുതല്‍ 2022 വരെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 3.33 മെഗാവാട്ട് പാനലുകളും സോളാര്‍ വൈദ്യുതിക്കായി നിലവില്‍ ഒരുക്കിയിട്ടുണ്ട്. 2017 ജില്ലയില്‍ 6 ഉപഭോക്താക്കളാണ് സോളാര്‍ പ്ലാന്റ് സ്ഥാപിച്ചതെങ്കില്‍ 2018 ല്‍ 16 ഉം, 19,20,21 വര്‍ഷങ്ങളില്‍ 27,40, 81 എന്നിങ്ങനെയായി ഉയര്‍ന്നു.

 

2022ലെത്തിയപ്പോഴേക്കും സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായി. 2022 ല്‍ 460 പേരാണ് സോളാര്‍ പ്ലാന്റ് സ്ഥാപിച്ചത്. നിലവില്‍ ജില്ലയില്‍ 630 ചെറുതും വലുതുമായ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 2017 ല്‍ 33821 യൂണിറ്റ് സോളാര്‍ വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. എന്നാല്‍ 2022 ല്‍ മാത്രം 16.75 ലക്ഷം യൂണിറ്റ് സോളാര്‍ വൈദ്യുതി ഉത്പാദിപ്പിക്കാനായി എന്നുള്ളത് ശ്രദ്ധേയമായ നേട്ടമായി.
സോളാര്‍ പാനല്‍ സ്ഥാപിക്കുതിലൂടെ ഇലക്ട്രിക് ബില്ല് ക്രമനുഗതമായി കുറക്കാം എന്നു മാത്രമല്ല, ഉപഭോക്താവിന്റെ ആവശ്യം കഴിഞ്ഞാല്‍ കെഎസ്ഇബി യൂണിറ്റിന് 2.68രൂപ നിരക്കില്‍ വൈദ്യുതി തിരിച്ചെടുക്കുകയും ചെയ്യുന്നുണ്ട്. ഗാര്‍ഹിക ഉപഭോക്താക്കള്‍ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുതിന് സബ്‌സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യുുണ്ട്.കെഎസ്ഇബിയുടെ സൗര്യ പദ്ധതിയിലാണ് പ്രധാനമായും പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തില്‍ കെഎസ്ഇബിയുടെ നേതൃത്വത്തില്‍ ജില്ലയിലെ 15000 ത്തോളം വിവിധ സ്ഥാപനങ്ങളിലും വീടുകളിലുമായി ഫീല്‍ഡ് സര്‍വ്വേ നടത്തി ഏറ്റവും അനുയോജ്യമായ കെട്ടിടങ്ങള്‍ തിരഞ്ഞെടുക്കുകയും സോളാര്‍പാനലുകള്‍ കെഎസ്ഇബി നേരിട്ട് സ്ഥാപിക്കുകയും . ചെയ്തിട്ടുണ്ടായിരുന്നു. പിന്നീട് കൂടുതല്‍ ഉപഭോക്താക്കള്‍ നേരിട്ട് അപേക്ഷിക്കുകയും വിവിധ ഡെവലപ്പര്‍മാര്‍ കെഎസ്ഇബി ക്കായി സോളാര്‍ നിലയങ്ങള്‍ സജ്ജമാക്കുകയാണ് ഉണ്ടായത്

Leave A Reply

Your email address will not be published.

error: Content is protected !!