കുടിവെള്ള വിതരണം താളം തെറ്റി
പുളിഞ്ഞാല്‍ കുടിവെള്ള പദ്ധതിയുടെ വിതരണം താളം തെറ്റി. പുളിഞ്ഞാല്‍ ടൗണില്‍ പോലും കൃത്യമായി കുടിവെള്ളമെത്തുന്നില്ല. പൈപ്പുകളുടെ കാലപ്പഴക്കമാണ് ഇടയ്ക്കിടെ പൊട്ടാന്‍ കാരണം എന്ന നാട്ടുകാര്‍.രണ്ടായിരത്തിനു മുകളില്‍ ഹൗസ് കണ്‍ഷനുകളും, നൂറുകണക്കിന് പൊതു ടാപ്പുകളുമുള്ള പുളിഞ്ഞാല്‍ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ താളം തെറ്റിയിരിക്കുന്നത്.35 വര്‍ഷം മുന്‍പ് സ്ഥാപിച്ച പൈപ്പുകളാണ് ഈ കുടിവെള്ള പദ്ധതിയുടെ ഭൂരിഭാഗവും. അതിനാല്‍ തന്നെ ഈ കാലപ്പഴക്കം, പൈപ്പുകള്‍ പൊട്ടാന്‍ കാരണമാകുന്നുണ്ട്. റോഡ് പണി. നടക്കുമ്പോള്‍ തന്നെ പൈപ്പുകള്‍ പുതിയത് സ്ഥാപിക്കണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും. ഇതൊന്നും അധികൃതര്‍ ചെവിക്കൊണ്ടിരുന്നില്ല. അതിനാല്‍ തന്നെ റോഡ് പണി കഴിയുന്നതോടെ പൊട്ടിയ പൈപ്പ് നന്നാക്കാനായി റോഡ് കുത്തിപ്പൊളിക്കണ്ട അവസ്ഥ ഉണ്ടാകുമെന്ന ആശങ്കയും നാട്ടുകാരില്‍ ഉണ്ട്.