സാമൂഹ്യ ദ്രോഹികള്‍ വാഴതൈകള്‍ നശിപ്പിച്ചു.
കഴിഞ്ഞദിവസം ഒഴുക്കന്‍മൂല ജോസഫിന്റെ മൂന്നുമാസത്തോളം പ്രായമായ 150 ഓളം വാഴ തൈകളാണ് നശിപ്പിച്ചത്.ബാങ്കില്‍ നിന്നും ലോണെടുത്ത് ചെയ്ത കൃഷിയാണ് സാമൂഹ്യദ്രോഹികള്‍ ചവിട്ടിയും ഒടിച്ചു നശിപ്പിച്ചത്. വെള്ളമുണ്ട പോലീസ് അന്വേഷണം ആരംഭിച്ചു.പ്രദേശത്ത് മദ്യപാനികളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. പാട്ടത്തിന് എടുത്ത സ്ഥലത്ത് 800 ഓളം വാഴകളാണ് ഉണ്ടായിരുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് ആവശ്യം